തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കൽ, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ നിലപാടല്ല; കെ.സി.ബി.സി

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് കെ സി ബി സി. സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ നിലപാടെന്ന് കെസിബിസി വക്താവ് ജേക്കബ് പാലക്കാപള്ളി വിശദീകരിച്ചു. പാംപ്ലാനി പറഞ്ഞത് കർഷകരുടെ നിലപാടാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ കർഷകരെ പരിഗണിക്കുന്നില്ല എന്നത് സത്യമാണെന്നും ജേക്കബ് പാലക്കാപ്പള്ളി 24 നോട് പറഞ്ഞു. ( BJP connection KCBC dismissed thalassery arch bishop ).
കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് സഭ പറഞ്ഞിട്ടില്ലെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസിന്റെ റാലിയിലെ വിവാദ പ്രസ്‌താവനയാണ് ബിഷപ്പ് തിരുത്തിയത്. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Read Also: റബർ വില കൂട്ടിയാൽ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് പറഞ്ഞിട്ടില്ല: തലശേരി ആർച്ച് ബിഷപ്പ്
ഇടതുമുന്നണിയുമായി സംഘർഷത്തിന് താൽപര്യമില്ല. ഇടത് സർക്കാരിൽ വിശ്വാസംപോയി എന്നും പറഞ്ഞിട്ടില്ല. കർഷകർക്കുവേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. റബ്ബറിന് വല വർധിപ്പിക്കാൻ സഹായിക്കുന്ന കക്ഷികളെ കർഷകർ സഹായിക്കും. അത് ബിജെപിയും സഭയും തമ്മിലുള്ള ബന്ധമായി കരുതണ്ട. രാഷ്‌ട്രീയലക്ഷ്യത്തോടെയല്ല പ്രസ്‌താവന നടത്തിയത്. റബ്ബറിന് 300 രൂപയാക്കുന്ന ഏത് പാർട്ടിയേയും പിന്തുണയ്‌ക്കും. ഇത് സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബിഷപ്പ് പറഞ്ഞു.
കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
Story Highlights: BJP connection KCBC dismissed thalassery arch bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here