ഒന്നിലേറെ ജോലി എവിടെയിരുന്നും ചെയ്യാം; പുതിയ ഫ്രീലാന്‍സ് വര്‍ക് പെര്‍മിറ്റ് ആനുകൂല്യങ്ങളുമായി യുഎഇ

ഫ്രീലാന്‍സ് വര്‍ക്ക് പദ്ധതി വിപുലീകരിച്ച് യുഎഇ. ഒന്നിലേറെ വൈദഗ്ധ്യമുള്ള ആളുകള്‍ക്ക് രാജ്യത്തെവിടെ വേണമെങ്കിലുമിരുന്ന് ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാവുന്ന ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റാണ് യുഎഇ നല്‍കുന്നത്.(UAE to introduce new freelance work permits)
ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനകത്തോ ലോകത്തിന്റെ ഏത് ഭാഗത്തിരുന്നോ യുഎഇയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാമെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷന്‍ മന്ത്രി അബ്ദുള്‍ റഹ്‌മാന്‍ അല്‍ അവാര്‍ പറഞ്ഞു.
എല്ലാ മേഖലകളിലും വൈദഗ്ധ്യമുള്ളവര്‍ക്കും അവിദഗ്ധര്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്ന ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റുകളാണിവ. ഇങ്ങനെ ഫ്രീലാന്‍സ് വിസയില്‍ യുഎഇയിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് മറ്റ് പല പാര്‍ട്ട് ടൈം ജോലികളും ചെയ്യാമെന്നതാണ് മറ്റൊരു ഗുണം.
Read Also: കുവൈത്തിലെ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫ്രീലാന്‍സ് ജോലികള്‍ക്കായി മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ കാല്‍ ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഫ്രീലാന്‍സ് വര്‍ക് പെര്‍മിറ്റിലൂടെ യുഎഇയില്‍ ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. 2022 ഏപ്രിലില്‍ പ്രഖ്യാപിച്ച് ഫ്രീലാന്‍സ് വിസയിലാണ് പുതിയ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.
Story Highlights: UAE to introduce new freelance work permits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here