ഡൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഡൽഹി മദ്യനയ അഴിമതിക്കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബിആർഎസ് നേതാവ് കെ കവിത കവിതയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇഡി സോണൽ ഓഫീസിൽ നിന്ന് കവിത മടങ്ങി. ഇന്ന് രാവിലെ 10.30ഓടെയാണ് ഇഡിയുടെ ഡൽഹി സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിനായി കവിത ഹാജരായത്. വൈകിട്ട് 9.15ഓടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാളെ വീണ്ടും കവിതയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. (delhi kavitha ed questioning)
വൈകീട്ട് 6 മണിക്ക് ശേഷവും തന്നെ ഇഡീ ഓഫീസിൽ ഇരുത്തി ചോദ്യം ചെയ്തതിനെതിരെ കവിത സമർപ്പിച്ച ഹർജി സുപ്രിം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഇത്തവണ ചോദ്യം ചെയ്യൽ രു മണിക്കൂർ കൂടി നീണ്ടത്. കവിത നൽകിയ പല മറുപടികൾക്കും വ്യക്തത ഇല്ലെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന. ഇഡി ആവശ്യപ്പെട്ടതനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കവിത നേരത്തെ കൈമാറിയിരുന്നു.
Read Also: ഡൽഹി മദ്യ അഴിമതി കേസ്; കെ. കവിതയെ ഇഡി ചോദ്യം ചെയ്യുന്നു
മദ്യനയ അഴിമതി കേസിൽ ഇത് രണ്ടാം തവണയാണ് കെ കവിതയെ ഇഡി ഡൽഹി സോണൽ ഓഫീസിൽ വച്ച് ചോദ്യം ചെയ്തത്. സഹോദരൻ കെടി രാമറാവു അടക്കമുള്ള ബിആർഎസിന്റെ ഉന്നത നേതാക്കൾക്കൊപ്പം കവിത ഇന്നലെ രാത്രിയാണ് ഡൽഹിയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച കവിതയോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, തന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത് ചൂണ്ടിക്കട്ടി കവിത ഹാജരായിരുന്നില്ല. എന്നാൽ, ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്നാൽ നേതാക്കൾ നിയമത്തിൽ ഒളിച്ചോടുന്നു എന്ന പ്രതിചായ ഉണ്ടാകുമെന്നും, അതിനാൽ കവിത ഇന്ന് ഹാജരാകണമെന്നും പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കവിതയുടെ ബിനാമി എന്ന ഇ ഡി ആരോപിക്കുന്ന, അരുൺ രാമചന്ദ്ര പിള്ള, കവിതയുടെ മുൻ ചാർട്ടേഡ് അകൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ല എന്നിവർക്ക് ഒപ്പം ഇരുത്തിയാണ് കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്തത്. കവിതയുടെ അറസ്റ്റ് ചെയ്തേക്കും എന്ന ആശങ്ക ബിആർഎസിന് ഉണ്ടെങ്കിലും, ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ലഭിച്ചിരിക്കുന്ന നിയമപദേശം. അടുത്ത വെള്ളിയാഴ്ചയാണ് കവിതയുടെ ഹർജി സുപ്രിം കോടതി പരിഗണിക്കുന്നത്. കവിത സമർപ്പിച്ച ഹർജിയിൽ ഇഡി കേവിയറ്റ് ഹർജി സമർപ്പിപ്പിച്ചിട്ടുണ്ട്.
Story Highlights: delhi k kavitha ed questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here