Advertisement

ഡൽഹി മദ്യ അഴിമതി കേസ്; കെ. കവിതയെ ഇഡി ചോദ്യം ചെയ്യുന്നു

March 20, 2023
3 minutes Read
K Kavitha

ഡൽഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കെ. കവിതയെ ഇഡി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ നോട്ടീസിന് ഹാജരാകാതിരുന്ന കവിത പാർട്ടി നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇന്ന് ഇഡിക്ക് മുന്നിൽ എത്തിയത്. കസ്റ്റഡിയിൽ ഉള്ള അരുൺ രാമചന്ദ്രപിള്ളക്ക് ഒപ്പമിരുത്തിയാണ് കവിതയെ ഇഡി ചോദ്യം ചെയ്യുന്നത്. ED questions K Kavitha on the Delhi liquor scam

മദ്യനയ അഴിമതി കേസിൽ ഇത് രണ്ടാം തവണയാണ് കെ കവിതയെ ഇഡി ഡൽഹി സോണൽ ഓഫീസിൽ വച്ച് ചോദ്യം ചെയ്യുന്നത്. സഹോദരൻ കെടി രാമറാവു അടക്കമുള്ള ബിആർഎസിന്റെ ഉന്നത നേതാക്കൾക്കൊപ്പം കവിത ഇന്നലെ രാത്രിയാണ് ഡൽഹിയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച കവിതയോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, തന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത് ചൂണ്ടിക്കട്ടി കവിത ഹാജരായിരുന്നില്ല. എന്നാൽ, ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്നാൽ നേതാക്കൾ നിയമത്തിൽ ഒളിച്ചോടുന്നു എന്ന പ്രതിചായ ഉണ്ടാകുമെന്നും, അതിനാൽ കവിത ഇന്ന് ഹാജരാകണമെന്നും പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Read Also: ഡൽഹി മദ്യ അഴിമതി കേസ്; കെ. കവിത സമർപ്പിച്ച ഹർജിയിൽ ഇഡി കേവിയറ്റ് ഹർജി സമർപ്പിച്ചു

കവിതയുടെ ബിനാമി എന്ന ഇ ഡി ആരോപിക്കുന്ന, അരുൺ രാമചന്ദ്ര പിള്ള, കവിതയുടെ മുൻ ചാർട്ടേഡ് അകൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ല എന്നിവർക്ക് ഒപ്പം ഇരുത്തിയാണ് കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യുന്നത്. കവിതയുടെ അറസ്റ്റ് ചെയ്തേക്കും എന്ന ആശങ്ക ബിആർഎസിന് ഉണ്ടെങ്കിലും, ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ലഭിച്ചിരിക്കുന്ന നിയമപദേശം. അടുത്ത വെള്ളിയാഴ്ചയാണ് കവിതയുടെ ഹർജി സുപ്രിം കോടതി പരിഗണിക്കുന്നത്. കവിത സമർപ്പിച്ച ഹർജിയിൽ ഇഡി കേവിയറ്റ് ഹർജി സമർപ്പിപ്പിച്ചിട്ടുണ്ട്.

Story Highlights: ED questions K Kavitha on the Delhi liquor scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top