ഡൽഹി മദ്യ അഴിമതി കേസ്; കെ. കവിത സമർപ്പിച്ച ഹർജിയിൽ ഇഡി കേവിയറ്റ് ഹർജി സമർപ്പിച്ചു

ഡൽഹി മദ്യ അഴിമതി അന്വേഷണത്തിൽ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് കെ. കവിത സമർപ്പിച്ച ഹർജിയിൽ ഇഡി കേവിയറ്റ് ഹർജി സമർപ്പിച്ചു. ഹർജിയിൽ തീരുമാനം എടുക്കും മുൻപ് തങ്ങളുടെ വാദം കൂടി കേൾക്കണം എന്നാണ് ഇ.ഡിയുടെ ആവശ്യം. ( Delhi liquor K Kavitha petition )
മാർച്ച് 16 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള സമൻസിനേതിരെയാണ് കവിത സുപ്രിം കോടതിയെ സമീപിച്ചത്.ഹർജി ഈ മാസം 24 നാണ് കോടതി പരിഗണിക്കുന്നത്. അതേ സമയം കവിതയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇ ഡി സമൻസ് നൽകിയിട്ടുണ്ട്.
തന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ, ചോദ്യം ചെയ്യലിന് ഹാജരാക്കില്ലെന്ന് കാണിച്ച് കവിത കഴിഞ്ഞ തവണ ഇ.ഡിക്ക് കത്ത് നൽകിയിരുന്നു.
Story Highlights: Delhi liquor K Kavitha petition
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here