“വളരുന്ന വ്യവസായവും തകരുന്ന ആരോഗ്യവും”; ഫാസ്റ്റ് ഫുഡിനോട് ഏറ്റവും കൊതിയുള്ളത് ഈ രാജ്യക്കാർക്ക്…

കുറഞ്ഞ സമയത്തിലും ചെലവിലും ഒപ്പം തന്നെ വേഗത്തിലും ഭക്ഷണം റെഡി എന്നതാണ് ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ പ്രധാന ആകർഷണം. അതിൽ തന്നെ മാറ്റങ്ങങ്ങിലൂടെയാണ് ഈ മേഖലയും കടന്നുപോയത്. തട്ടുകടകളിൽ നിന്ന് കടകളിലേക്കും റെസ്റ്റോറന്റിലേക്കും കഫെകളിലേക്കും വ്യത്യസ്തമായ രീതിയിലും തീമിലും ഇത് വളർന്നു. ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ഇരകളാണ് നമ്മൾ. അതിൽ മുന്നിൽ തന്നെയുണ്ട് മലയാളികൾ. ( fast food obsessed countries )
വേൾഡ് ഇൻഡക്സ് അടുത്തിടെ ഫാസ്റ്റ് ഫുഡ് പ്രിയരായ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. 20 രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അമേരിക്ക, യുകെ എന്നീ രാജ്യങ്ങളാണ് ഫാസ്റ്റ് ഫുഡ് വിഭവങ്ങളോട് ഏറ്റവും കൂടുതൽ കൊതി കാട്ടുന്നത് എന്നാണ് പട്ടികയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. മെക്സിക്കോ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളും പിന്നിലുണ്ട്. ഇതിൽ പതിമൂന്നാം സ്ഥാനത്ത് ആണ് ഇന്ത്യയുടെ സ്ഥാനം.
@theworldindex ട്വിറ്ററിൽ റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. 2022 ഡിസംബറിൽ സിഇഒ വേൾഡ് മാസികയുടെ ഒരു റിപ്പോർട്ടിലാണ് ഇത് യഥാർത്ഥത്തിൽ പുറത്തിറങ്ങിയത്. നിരവധി പേർ ട്വിറ്ററിലെ റിപ്പോർട് പങ്കുവെച്ചിട്ടുണ്ട്. റിപ്പോർട്ടിൽ ഫ്രാൻസും സ്വീഡനും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ഓസ്ട്രിയ, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവയാണ് തൊട്ടുപിന്നിൽ.
Most Fast Food-Obsessed Countries in the World
— World Index (@theworldindex) March 13, 2023
1.🇺🇸 USA
2.🇬🇧 UK
3.🇫🇷 France
4.🇸🇪 Sweden
5.🇦🇹 Austria
6.🇲🇽 Mexico
7.🇰🇷 South Korea
8.🇬🇷 Greece
9.🇨🇳 China
10.🇳🇴 Norway
12.🇦🇺 Australia
13.🇮🇳 India
17.🇯🇵 Japan
19.🇨🇦 Canada
20.🇩🇪 Germany
(CEOWORLD magazine)
വളരുന്ന ‘ഫാസ്റ്റ് ഫുഡ് വ്യവസായം’
ദി ബാർബിക്യൂ ലാബ് പ്രതിപാദിക്കുന്നത് അനുസരിച്ച്, ഫാസ്റ്റ് ഫുഡ് ബിസിനസ്സ് പ്രതിവർഷം 2.2 ശതമാനം ആണ് വളർന്നുകൊണ്ടിരിക്കുന്നത്. തുടർച്ചയായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് അപകടം വിളിച്ചുവരുത്തുമെന്ന വസ്തുത നിലനിൽക്കെ തന്നെയാണ് ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ വളർച്ച എന്നതും ശ്രദ്ധേയം
ലോകമെമ്പാടുമുള്ള 826,000 റെസ്റ്റോറന്റുകളിലും ഈ ശൃംഖലകളിലുമായി 13 ദശലക്ഷം ആളുകൾ ഫാസ്റ്റ് ഫുഡ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതിൽ നിന്ന് ഈ മേഖലയുടെ വളർച്ച വ്യക്തം.
ഫാസ്റ്റ് ഫുഡ് ജനപ്രിയമായതിന്റെ കാരണങ്ങൾ
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഫാസ്റ്റ് ഫുഡ് വളരെ ജനപ്രിയമായതിന്റെ പ്രധാന കാരണം – ഇത് വിലകുറഞ്ഞതും വേഗത്തിലുള്ളതും സൗകര്യപ്രദവും എളുപ്പത്തിൽ ലഭ്യവുമാണ് എന്നത് തന്നെയാണ്. ഇന്നത്തെ തിരക്കേറിയ സംസ്കാരത്തിൽ, ആളുകൾ ഭക്ഷണം തയ്യാറാക്കാൻ സമയമില്ലാത്തവരും ബുദ്ധിമുട്ട് നേരിടുന്നവരുമാണ്.
ദി ബാർബിക്യൂ ലാബിന്റെ ഒരു പഠനമനുസരിച്ച്, മിക്ക അമേരിക്കക്കാരും ആഴ്ചയിൽ ഒന്നോ മൂന്നോ തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്നു. 83 ശതമാനം യുഎസ് കുടുംബങ്ങളും ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാസ്റ്റ് ഫുഡ് കഴിക്കാറുണ്ട്.
ഭക്ഷണവും രുചികരമാണെങ്കിലും, അതിൽ ഉയർന്ന കലോറി, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല പോഷകാഹാരം ശരീരത്തിന് ലഭിക്കുന്നില്ലെന്ന് സാരം.
ദി ബാർബിക്യൂ ലാബ് റിപ്പോർട് അനുസരിച്ച്, ഫാസ്റ്റ് ഫുഡ് വ്യവസായത്തിലെ ഏറ്റവും ജനപ്രിയമായ റെസ്റ്റോറന്റാണ് മക്ഡൊണാൾഡ്സ്,130.4 ബില്യൺ ഡോളർ ആണ് 2019 ൽ ലോകമെമ്പാടുമുള്ള ആളുകൾ ഇതിനായി ചെലവഴിച്ചത്.
ആരോഗ്യ അപകടങ്ങൾ
ഇടയ്ക്കിടെയുള്ള ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് ഭക്ഷണം വലിയ അപകടമുണ്ടാക്കില്ലെങ്കിലും, പതിവ് ഉപഭോഗം കാര്യമായ ആരോഗ്യ പ്രശ്‍നങ്ങൾ വിളിച്ചുവരുത്തും. മെഡിക്കൽ ന്യൂസ് ടുഡേ പറയുന്നതനുസരിച്ച്, വാണിജ്യാടിസ്ഥാനത്തിലുള്ള ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങളുടെ അമിത ഉപഭോഗം ആരോഗ്യത്തിന് ഹാനികരമായ ഹ്രസ്വവും ദീർഘകാലവുമായ പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും നിങ്ങളുടെ ഹൃദ്രോഗ സാധ്യതയും മറ്റ് പലതരം രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡ് ഇടയ്ക്കിടെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം വിഷാദത്തിനുള്ള സാധ്യത 51 ശതമാനം വരെ വർദ്ധിപ്പിക്കും. ധാരാളം ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ എന്തുകൊണ്ട് വിളിച്ചുവരുത്തുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം അതിൽ ശരിയായ പോഷകങ്ങളുടെ അഭാവവും അമിതമായ അളവിൽ സോഡിയവും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here