വൈറലായി റാപ്പ് താളത്തിലുള്ള ജര്‍മന്‍ വികാരിയുടെ കുർബാന

കൂളിങ് ഗ്ലാസും വെള്ള വരകളുള്ള നീലത്തൊപ്പിയും വലിയ സ്വര്‍ണ്ണമാലയും അണിഞ്ഞ് റാപ്പിലുള്ള ജര്‍മന്‍ വികാരിയുടെ കുർബാനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റാപ്പ് താളത്തിലാണ് വികാരി കുര്‍ബാനയര്‍പ്പിക്കുന്നത്. ബവാറിയയിലെ ഹമ്മല്‍ബര്‍ഗിലെ ഒരു പള്ളിയിലാണ് സംഭവം നടക്കുന്നത്. തോമസ് എഷന്‍ബാ എന്ന വികാരിയുടെ വ്യത്യസ്തമായ കുർബാനയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. ( German vicar mass goes viral )
German priest raps from the altar as restrictions on Latin Mass continue. pic.twitter.com/zHQ1N5fSiv
— Catholic Arena (@CatholicArena) March 12, 2023
ട്വിറ്ററിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ വൈറലായ വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. താന്‍ റാപ്പ് സംഗീതമൊന്നും കേള്‍ക്കുന്ന വ്യക്തിയല്ലെന്നാണ് വികാരിയുടെ പ്രതികരണം.
ലാറ്റിൻ കുർബാനയ്‌ക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ജർമ്മൻ പുരോഹിതൻ അൾത്താരയിൽ നിന്ന് റാപ്പ് ചെയ്യുന്നുവെന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് കാത്തലിക്ക് അരീന എന്ന ട്വിറ്റര്‍ അക്കൗണ്ട് കുറിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here