വായുവിൽ പറന്ന്; കൗതുകമായി ഹീലിയവും വെള്ളവും കൊണ്ടുള്ള ഡെസേര്‍ട്ട്

വ്യത്യസ്തമായ രുചിയിലും രൂപത്തിലും മാത്രമല്ല പരീക്ഷണങ്ങളുടെ കലവറയാണ് ഇന്ന് റെസ്റ്റോറന്റുകൾ. ഈ ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ള രുചികൾ ഇന്ന് നമുക്ക് രുചിച്ചറിയാം. അത്രയും വൈവിധ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ചുമ്മാ ഭക്ഷണം കഴിക്കുക എന്നതിലുപരി വൈവിധ്യങ്ങൾ തേടിപിടിച്ചെത്തി ഭക്ഷണത്തിന്റെ രുചി അറിയുന്നവരും ഇന്ന് നിരവധിയാണ്. ( Incredible flying dessert )
റെസ്റ്റോറന്റുകളില്‍ എത്തുമ്പോള്‍ രുചി മാത്രമല്ല ഭക്ഷണ അവതരണവും ആളുകളുടെ ഹൃദയം കീഴടക്കാറുണ്ട്. അങ്ങനെ വ്യത്യസ്തമായൊരു ഫുഡ് പ്രസന്റേഷന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. പലതരം ഡെസേർട്ടുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇനി പറയാൻ പോകുന്ന ആൾ ഒരിത്തിരി വെറൈറ്റിയാണ്.
വായുവില്‍ പറക്കുന്ന ഡെസേര്‍ട്ടാണ് ഇപ്പോൾ താരം. മേഘം പോലെയാണ് ഈ ഡെസേർട്ടിന്റെ രൂപം. റെസ്റ്റോറന്റില്‍ ജീവനക്കാരന്‍ മുറിച്ചെടുക്കുമ്പോള്‍ ഇത് പറക്കുന്നു. തട്ടിത്തട്ടി പ്ലേറ്റിലേക്ക് ഇയാള്‍ ഡെസേര്‍ട്ടിനെ എത്തിക്കുമ്പോഴും പ്ലേറ്റിന് മുകളിലായി ഇത് തങ്ങി നില്‍ക്കുകയാണ്. മണ്ണില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത ഹീലിയയവും വെള്ളവും കൊണ്ട് നിര്‍മിച്ച ഡെസേര്‍ട്ട് ആണിതെന്നാണ് വിഡിയോയില്‍ പറയുന്നത്.
വിഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കൗതുകം പ്രകടിപ്പിച്ചും സംശയം പ്രകടിപ്പിച്ചും കമന്റുകൾ നൽകിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here