Advertisement

ഔറംഗസീബിനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്, കേസെടുത്ത് പൊലീസ്

March 20, 2023
2 minutes Read
whatsapp status

മുഗൾ ചക്രവർത്തി ഔറംഗസേബിനെ പുകഴ്ത്തി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിട്ട ആൾക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ നിന്നുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

മാർച്ച് 16 നാണ് ഇയാൾ മുഗൾ ചക്രവർത്തിയെ പുകഴ്ത്തി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വഡ്ഗാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Story Highlights: Man booked for WhatsApp status on Mughal emperor Aurangzeb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top