സെർജിയോ പെരസ് ചാമ്പ്യൻ, സൗദി അറേബ്യൻ ജിപിയിൽ റെഡ് ബുൾ ആധിപത്യം

ജിദ്ദയിൽ നടന്ന സീസണിലെ രണ്ടാം ഫോർമുല വൺ ഗ്രാൻഡ് പ്രിക്സിൽ റെഡ് ബുൾ ആധിപത്യം. ജിദ്ദയെ ഗ്രാൻഡ് പ്രിസ്കിൽ സെർജിയോ പെരസ് ചാമ്പ്യൻ. ടീമംഗം മാക്സ് വെർസ്റ്റാപ്പൻ രണ്ടാം സ്ഥാനത്തെത്തി. രണ്ട് തവണ ചാമ്പ്യനായ ആസ്റ്റൺ മാർട്ടിൻ്റെ ഫെർണാണ്ടോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മെഴ്‌സിഡസ് ജോഡികളായ ജോർജ്ജ് റസ്സലും ലൂയിസ് ഹാമിൽട്ടണും നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി.
കരുത്തുറ്റ റേസിംഗ് കാഴ്ചവച്ചാണ് പെരസ് സൗദി അറേബ്യൻ ജിപി സ്വന്തമാക്കിയത്. യോഗ്യതാ മത്സരത്തിനിടെ മെക്കാനിക്കൽ പ്രശ്‌നങ്ങളാൽ നിർത്തേണ്ടിവന്ന വെർസ്റ്റാപ്പൻ, തന്റെ 50-ാമത്തെയും അവസാനത്തെയും ലാപ്പിൽ ഏറ്റവും വേഗത്തിൽ ഓടിച്ച് അധിക പോയിന്റ് നേടി ചാമ്പ്യൻഷിപ്പ് ലീഡ് നിലനിർത്തി. ഫെർണാണ്ടോ അലോൻസോ തുടക്കത്തിൽ കുതിച്ചെങ്കിലും ഓട്ടത്തിനിടെ അഞ്ചു സെക്കന്റ് പെനാൽറ്റി കിട്ടിയത് വിനയായി.
ഫെറാറിയുടെ കാർലോസ് സൈൻസും ചാൾസ് ലെക്ലർക്കും ആറും ഏഴും സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ തവണ സീസണിലെ അവസാന മത്സരങ്ങളിലൊന്നിന് സാക്ഷിയായ ജിദ്ദയിൽ ഇത്തവണ സീസണിലെ രണ്ടാമത്തെ റേസാണ് നടന്നത്. കഴിഞ്ഞ വർഷം മാക്‌സ് വെർസ്റ്റാപ്പനും ചാൾസ് ലെക്ലാർക്കും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജിദ്ദയിൽ കണ്ടത്. ഇത്തവണയും ആവേശം വാനോളമുയർന്നിരുന്നു.
Story Highlights: Sergio Pérez wins Saudi Arabia grand prix
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here