Advertisement

‘ദ ബിയർ’ എന്ന ചിത്രത്തിലെ ഈ വീഡിയോ ക്ലിപ്പ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടോ? വസ്തുത പരിശോധിക്കാം

March 20, 2023
3 minutes Read
video was not nominated for the Guinness World Records

സിംഹത്തിൽ നിന്ന് രക്ഷപെട്ടോടുന്ന ഒരു കരടിക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. “ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട വീഡിയോ” എന്ന അവകാശവാദത്തോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.“ദ ബിയർ” എന്ന സിനിമയിലെ വീഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. ( This video was not nominated for the Guinness World Records )

പ്രചാരത്തിലുള്ള വിഡിയോയിലെ ദൃശ്യങ്ങൾ വിവിധ യൂട്യൂബ് ചാനലുകളിൽ അപ്‌ലോഡ്‌ ചെയ്തിട്ടുള്ളതായി കണ്ടെത്തി. “L’Ours (1988) – the cougar scene” എന്ന പേരിൽ 15 വർഷം മുൻപ് “Onipsi” എന്ന യൂട്യൂബ് ചാനലിലാണ് പ്രചാരത്തിലുള്ള സീൻ ആദ്യമായി അപ്‌ലോഡ്‌ ചെയ്തിട്ടുള്ളത്. 1988 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രമാണ് “L’ours (The Bear).

ജയിംസ് ഒലിവർ കർവുഡ് രചിച്ച ‘ദ ഗ്രിസ്ലി കിങ്’ എന്ന നോവലിനെ അടിസ്ഥാനമാക്കി ജീൻ-ജാക്ക് അനദ് സംവിധാനം ചെയ്ത സിനിമയിൽ ‘ബാർട്ട്’, ‘യൂക്ക് ‘എന്നിങ്ങനെ രണ്ട് കരടികൾക്ക് പ്രത്യേകം പരിശീലനം നൽകിയാണ് അഭിനയിപ്പിച്ചിരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നിലവിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൻ്റെ വെബ്സൈറ്റിൽ എവിടെയും ഈ വീഡിയോയ്ക്ക് റെക്കോർഡ് ലഭിച്ചതായി പറയുന്നില്ല. 1990ൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് “ദ ബിയർ” നേടിയിരുന്നു. അഞ്ച് അവാർഡുകളും 11 നോമിനേഷനുകളും ഈ സിനിമയുടെ പേരിലുണ്ട്. എന്നാൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയതിനെക്കുറിച്ചുള്ള വിവരം എവിടെയുമില്ല.

നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ “ദ ബിയർ” എന്ന സിനിമയിലെ സിംഹത്തിൻ്റെ പിടിയിൽ നിന്നും രക്ഷപെട്ടോടുന്ന കരടിക്കുട്ടിയുടെ വീഡിയോ ക്ലിപ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top