Advertisement

ലൈവിനിടെ ചാനല്‍ അവതാരക കുഴഞ്ഞുവീണു

March 20, 2023
2 minutes Read

ടെലിവിഷന്‍ അവതാരക ക്യാമറക്ക് മുന്നില്‍ കുഴഞ്ഞുവീണു. കാലാവസ്ഥ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെയാണ് സംഭവം. സിബിഎസ് ന്യൂസ് ചാനലിലെ അവതാരകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സ് ഏഴു മണി വാര്‍ത്തക്കിടെ സ്ട്രോക്ക് വന്നത്. കാലാവസ്ഥ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ അലിസ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നുവീഴുകയായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അവതാരകരായ നിഷേലും റേച്ചല്‍ കിമ്മുമാണ് ഷോ അവതരിപ്പിച്ചത്.

ഇവര്‍ സി.ബി.എസ് കാലാവസ്ഥാ നിരീക്ഷകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സിനോട് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ ബോധരഹിതയായി കസേരയില്‍നിന്ന് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ കാള്‍സന് സമാനമായ അനുഭവം ഉണ്ടായിരുന്നു.

2014 ൽ മറ്റൊരു ടെലിവിഷന്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. ഹൃദയ വാല്‍വിലെ ചോര്‍ച്ചയാണ് അന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലിസണ്‍ കാള്‍സണ്‍ സുഖം പ്രാപിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിനുശേഷം ഫോണിലൂടേയും മെസേജിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top