രാത്രി ഡ്യൂട്ടിക്കെത്തിയപ്പോൾ മുന്നിൽ കാട്ടാന; കെഎസ്ഇബി ജീവനക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

രാത്രി ജോലിക്ക് ബൈക്കിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങല്‍ക്കുത്ത് വൈദ്യുതി ഓഫീസിലെ ഓവര്‍സീയര്‍ കൊടകര വല്ലപ്പാടി കിഴക്കിനേടത്ത് മനയില്‍ കെ.എസ്.സന്തോഷ് കുമാറിന്റെ(54) നേരയാണ് ആന പാഞ്ഞടുത്തത്.
ഇന്ന് വൈകീട്ട് വാഴച്ചാല്‍ ഇരുമ്പുപാലത്തിനടുത്തു വച്ചാണ് സംഭവമുണ്ടായത്. ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും സന്തോഷ് കുമാർ മറിഞ്ഞ് വീണു. സന്തോഷ് കുമാറിനെ കവച്ച് വച്ചാണ് കാട്ടാന കടന്ന് പോയത്. വനംവകുപ്പ് ജീവനക്കാര്‍ സന്തോഷ് കുമാറിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read Also: മലമ്പുഴയിൽ കാട്ടാനക്കൂട്ടം സ്കൂട്ടർ തകർത്തു; മത്സ്യതൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്
Story Highlights: Wild elephant attack in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here