ഓടുന്ന ട്രെയിനിൽ നിന്ന് വീണു; യുവാവിന് ഗുരുതര പരുക്ക്

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരുക്കേറ്റു. രാവിലെ 9:30 ഓടെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് അബദ്ധത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂർ-ഷൊർണൂർ റെയിൽവേ പാതയ്ക്ക് സമീപത്തെ പുൽമേട്ടിൽ അവശനിലയിൽ കിടന്നിരുന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. ബോധരഹിതനായിരുന്നെങ്കിലും യുവാവിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശ്ശൂരിൽനിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് ഇയാൾ വീണതെന്നാണ് കരുതപ്പെടുന്നത്. അപകടത്തെക്കുറിച്ച് വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Youth falls from moving train; seriously injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here