2021 ഡിസംബർ മുതൽ 110 യൂട്യൂബ് ചാനലുകൾ നിരോധിച്ചു: അനുരാഗ് താക്കൂർ

രാജ്യത്തിന്റെ പരമാധികാരത്തിന് എതിരായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 2021 ഡിസംബർ മുതൽ 110 യൂട്യൂബ് ചാനലുകൾ നിരോധിച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഈ മാധ്യമപ്രവർത്തകരുടെ പ്രത്യേക വിവരങ്ങളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ താക്കൂർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷവും നടപ്പുവർഷവും അറസ്റ്റിലായ മാധ്യമപ്രവർത്തകരുടെ വിശദാംശങ്ങൾ തേടി കോൺഗ്രസ് അംഗം പ്രദ്യുത് ബൊർദോലോയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 110 യൂട്യൂബ് ചാനലുകൾ കൂടാതെ 248 യുആർഎല്ലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) മാധ്യമ പ്രവർത്തകർക്കായി പ്രത്യേകം ഡാറ്റ പരിപാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധന യൂണിറ്റ് 1,160-ലധികം വ്യാജ വാർത്തകൾ കണ്ടെത്തിയതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി താക്കൂർ പറഞ്ഞു.
Story Highlights: 110 YouTube Channels Banned Since December 2021: Anurag Thakur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here