Advertisement

വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

March 21, 2023
2 minutes Read
DYFI woman leader died

മലപ്പുറത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആണ്. ഗ്രന്ഥശാലാ സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകയാണ്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കോളജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം. രവി അച്ഛനും ഷൈലജ അമ്മയുമാണ്. അക്ഷയ് ജിത്ത് ഏക സഹോദരന്‍.

Read Also: അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണു; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

Story Highlights: DYFI woman leader died in accident at Malappuram


										
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top