Advertisement

പി.ജെ.എസ് വാര്‍ഷികം ‘ഭാരതീയം 2023’ ആഘോഷമാക്കി ജിദ്ദ നിവാസികള്‍

March 21, 2023
2 minutes Read
Jeddah residents celebrate PJS anniversary 'Bharatiyam 2023'

പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദയുടെ പതിനാലാമത് വാര്‍ഷികം ഭാരതീയം – 2023 എന്ന പേരില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സിലേറ്റ് അങ്കണത്തില്‍ നടന്നു. പാസ്സ്‌പോര്‍ട്ട് വിഭാഗം വൈസ് കൗണ്‍സില്‍ പി ഹരിദാസന്‍ മുഖ്യാതിഥിയും ഉദ്ഘാടകനുമായി. പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷനായ യോഗത്തില്‍, ജനറല്‍ റിപ്പോര്‍ട്ട് വെല്‍ഫെയര്‍ കണ്‍വീനര്‍ നൗഷാദ് അടൂര്‍ അവതരിപ്പിച്ചു.(Jeddah residents celebrate PJS anniversary ‘Bharatiyam 2023’)

സംഘടനയുടെ സജീവ പ്രവര്‍ത്തകര്‍ ആയിരിക്കെ മരണപ്പെട്ട ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് എന്നിവരുടെ പേരില്‍ പി.ജെ.എസ് വര്‍ഷം തോറും നല്‍കി വരാറുള്ള മെമ്മോറിയല്‍ അവാര്‍ഡുകളും സമ്മാനിച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനും എഴുത്തുകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്തു നിന്നു പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ഡോക്ടര്‍ വിനീത പിള്ളയ്ക്കുമാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

പന്ത്രണ്ടാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയ അജ്മി സാബുവിന് എഡ്യൂക്കേഷന്‍ അവാര്‍ഡും നല്‍കി. വാര്‍ഷിക ആഘോഷ ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ് സിയാദ് അബ്ദുള്ള പടുതോടിനേയും, സംഘടനയ്ക്ക് നല്കി വരുന്ന പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് മുന്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലിനെയും ആദരിച്ചു.

2023-24 വര്‍ഷത്തെ ഭാരവാഹികളായി ജോസഫ് വര്‍ഗീസ് പ്രസിഡന്റ്, ജയന്‍ നായര്‍ ജനറല്‍ സെക്രട്ടറി, ഷറഫുദീന്‍ ഖജാന്‍ജി, സന്തോഷ് ജി.നായര്‍ വൈസ് പ്രസിഡന്റ് അഡ്മിന്‍, അയ്യൂബ് ഖാന്‍ പന്തളം വൈസ് പ്രസിഡന്റ് ആക്ടിവിറ്റി എന്നിവരെ പ്രഖ്യാപിച്ചു. വിഷന്‍ 2024 ജോസഫ് വര്‍ഗീസ് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വറുഗീസ് പന്തളം സ്വാഗതവും, ഖജാന്‍ജി മനു പ്രസാദ് നന്ദിയും പറഞ്ഞു.

നൃത്താധ്യാപിക പുഷ്പാ സുരേഷ്, ജയശ്രീ പ്രതാപന്‍, ദീപിക സന്തോഷ്, കൃതിക രാജീവ് , റിദീഷ റോയ് എന്നിവരുടെ കലാപരിപാടികളും വാര്‍ഷികത്തിന്റെ ഭാഗമായി. ജിദ്ദയിലെ പ്രശസ്ത ഗായകരായ മിര്‍സാ ഷെരിഫ് , എബി കെ ചെറിയാന്‍ മാത്തൂര്‍, ജോബി ടി ബേബി, ഷറഫുദ്ദീന്‍ പത്തനംതിട്ട, രഞ്ജിത് മോഹന്‍ നായര്‍, തോമസ് പി കോശി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രശസ്ത നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘം അണിയിച്ചൊരുക്കിയ പെരുന്തച്ചന്‍ എന്നനൃത്ത സംഗീത നാടകം അവതരണ മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു.

Read Also: റിയാദില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എന്‍ട്രന്‍സ് പരിശീലന പരീക്ഷയുമായി ഇന്ത്യന്‍ ഫോറം ഫോര്‍ എഡ്യൂക്കേഷന്‍

അഭിനേതാക്കളായ അനില്‍ ജോണ്‍ അടൂര്‍, സിയാദ് പടുതോട്, ബൈജു പി മത്തായി, ജോര്‍ജ്ജ് ഓമല്ലൂര്‍, ജോബി റ്റി ബേബി, ഷിജു മാത്യു, അനൂപ് ജീ നായര്‍, സുശീല ജോസഫ്, പ്രിയാ സഞ്ജയ്, ദീപിക സന്തോഷ്, സൗമ്യാ അനൂപ്, പ്രോഗ്രാം ജനറല്‍ കണ്‍വിനര്‍ സന്തോഷ് കടമ്മനിട്ട, കോര്‍ഡിനേറ്റര്‍ മനോജ് മാത്യു അടൂര്‍, ജോയിന്റ് സെക്രട്ടറി എന്‍.ഐ.ജോസഫ്, ഫിനാന്‍സ് കണ്‍വീനര്‍
വര്‍ഗീസ് ഡാനിയല്‍, കള്‍ച്ചറല്‍ കണ്‍വിനര്‍ മാത്യു തോമസ് കടമ്മനിട്ട, ലോജിസ്റ്റിക് കണ്‍വിനര്‍ നവാസ് ഖാന്‍ ചിറ്റാര്‍, പബ്ലിക് റിലേഷന്‍ അനില്‍ കുമാര്‍ പത്തനംതിട്ട, ഷറഫുദീന്‍ പത്തനംതിട്ട,
സന്തോഷ് കെ ജോണ്‍, അനിയന്‍ ജോര്‍ജ്ജ് പന്തളം, സലിം മജീദ്, സാബു മോന്‍ പന്തളം, സന്തോഷ് പൊടിയന്‍, രഞ്ജിത് മോഹന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വനിതാ വിഭാഗം കണ്‍വിനര്‍ ബിജി സജി, ചില്‍ഡ്രന്‍സ് വിഭാഗം പ്രസിഡന്റ് ശ്വേതാ ഷിജു എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അശ്വതി ബാലനും അഖിലാ റോയിയും പരിപാടിയുടെ അവതാരകരായി.

Story Highlights: Jeddah residents celebrate PJS anniversary ‘Bharatiyam 2023’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top