തിന വിഭവങ്ങളുടെ രുചിമേളയ്ക്ക് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കം

തിന വിഭവങ്ങളുടെ രുചി മേളക്ക് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കം. അന്താരാഷ്ട്ര തിന വര്‍ഷം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മേള. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഔസാഫ് സഈദ്, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.(Millet products fest in Saudi Lulu hypermarkets)
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആഗോള തിന ഉച്ചകോടിയുടെ ഭാഗമായാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയില്‍ തിന ഭക്ഷ്യമേള ഒരുക്കിയത്. ഭക്ഷ്യ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനു ആഗോള അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ തിനയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് ഡോ. ഔസാഫ് സഈദ് പറഞ്ഞു. അതുകൊണ്ടാണ് 2023 തിന വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദ് മുറബ്ബ അവന്യൂമാള്‍ ലുലു ഹൈപ്പറിലാണ് തിന ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്.
Read Also: മുപ്പതാമത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയ്ക്ക് സമര്‍പ്പിച്ച് യൂസഫലി; വര്‍ണാഭമായി ഉത്ഘാടന ചടങ്ങുകള്‍
വിശിഷ്ട ഭക്ഷ്യധാന്യമായ തിനക്ക് രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കാന്‍ ശേഷിയുണ്ട്. ബിസ്‌ക്കറ്റ്, പരമ്പരാഗത കഞ്ഞി, മധുരപലഹാരങ്ങള്‍, ദോശ, റൊട്ടി എന്നിവ ഉണ്ടാക്കാനും തിന ഉപയോഗിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു. തിന വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഈ വര്‍ഷം നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: Millet products fest in Saudi Lulu hypermarkets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here