മാസപ്പിറവി കണ്ടില്ല; ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച
മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ച റംസാന്‍ വ്രതാംരംഭം തുടങ്ങും. സൗദിയിലെ താമില്‍ ഒബ്‌സര്‍വേറ്ററിയില്‍ മാസപ്പിറവി കാണാന്‍ കഴിയാത്തതിനാലാണ് റംസാനിലെ ആദ്യദിനം വ്യാഴാഴ്ചയായി സ്ഥിരീകരിച്ചത്. ഒമാനില്‍ മാസപ്പിറവി നാളെ പ്രഖ്യാപിക്കും.(Ramadan 2023 begins on Thursday in Gulf countries except Oman)
അതേസമയം റംസാന്‍ മാസത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ വെള്ളിയാഴ്ചകളില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാര്‍ജ മുനിസിപ്പാലിറ്റി പെയ്ഡ് പാര്‍ക്കിംഗിന് സമയം രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെയാണ്. വെള്ളിയാഴ്ചകളില്‍ മാത്രമാണ് പാര്‍ക്കിംഗ് സൗജന്യം.
Read Also: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; എമര്‍ജന്‍സി അലേര്‍ട്ടുമായി ദുബായി പൊലീസ്
റംസാന്‍ മാസത്തില്‍ യുഎഇയില്‍ പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലി സമയം കുറച്ച് ക്രമീകരിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമാണ് ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചത്. സ്വകാര്യ മേഖലയില്‍ ഷിഫ്റ്റുകള്‍ രണ്ട് മണിക്കൂര്‍ കുറയ്ക്കുമെന്ന് യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Story Highlights: Ramadan 2023 begins on Thursday in Gulf countries except Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here