പഞ്ചിങ് ചെയ്ത് മുങ്ങല്ലേ…സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്ട്രോള് സംവിധാനം ഏപ്രില്‍ 1 മുതല്‍

സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്ട്രോള് സംവിധാനം അടുത്തമാസം മുതല്‍ നിലവില്‍ വരും. ഏപ്രില്‍ ഒന്നു മുതലാണ് സെക്രട്ടറിയേറ്റില്‍ പുതിയ മാറ്റം. ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ അക്സസ് കണ്ട്രോള് സംവിധാനം ഉപയോഗിക്കണം. രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.(Secretariat Access Control System from 1st April)
ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും.
Read Also: ലഹരിക്കെതിരെ കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറൽ
ആക്സസ് കണ്ട്രോള് സംവിധാനം നടപ്പിലാക്കുന്നതിനെതിരെ നേരത്തെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ പഞ്ചിംഗ് സംവിധാനം മാത്രമാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത്.
Story Highlights: Secretariat Access Control System from 1st April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here