ലഹരിക്കെതിരെ കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറൽ

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലഘുചിത്രം ‘ഹർഡിൽസ്’ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും അതിജീവിച്ച് കുട്ടികൾ ഒരു ഹർഡിൽസ് മത്സരത്തിന് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ( Hurdles Short Film Kerala Government Drugs ).
ട്രാക്കിലെ ഹർഡിൽസ് ചാടി മറികടന്നു ലക്ഷ്യത്തിലേക്കു കുതിക്കുന്നത് പോലെ ജീവിതത്തിലും ലഹരി എന്ന പ്രതിബദ്ധം മറികടന്ന് മുന്നേറണം എന്ന സന്ദേശമാണ് കുട്ടികൾക്ക് ഈ ചിത്രം നൽകുന്നത്. ഡി. സന്തോഷ് കുമാറിന്റെ സ്ക്രിപ്റ്റിൽ
സബാഹാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ കുട്ടികൾ ആണ് ചിത്രത്തിൽ അഭിനയിച്ചത്. രാധിക, മേഘന, അജയ്, വിഷ്ണു, കാർഗിൽ എന്നീ കുട്ടികളാണ് ലഘുചിത്രത്തിൽ അഭിനയിച്ചത്. കാമറ : ഫാസിൽ നാസർ, എഡിറ്റ് : അജിത് ദേവ്, സംഗീതം: ശ്രീരാഗ് രാധാകൃഷ്ണൻ.
Story Highlights: Hurdles Short Film Kerala Government Drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here