Advertisement

മകളുടെ ബ്ലഡ് ബാഗ് ഉയര്‍ത്തി നില്‍ക്കുന്ന അമ്മയുടെ ചിത്രം യുപിയില്‍ നിന്നുള്ളതോ?; സത്യാവസ്ഥ പരിശോധിക്കാം [ 24 Fact Check ]

March 21, 2023
2 minutes Read
Woman Holds Blood Bag

ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളും ആശുപത്രികളും കേരളത്തിലേതുമായി താരതമ്യം ചെയ്ത് നിരവധി ചിത്രങ്ങളും വീഡിയേകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആശുപത്രിയുടെ നിലത്തിരുന്ന് രക്തം കയറ്റുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. ഡ്രിപ് സ്റ്റാന്റിനു പകരം അമ്മയാണ് കുട്ടിയുടെ ബ്ലഡ്‌ ബാഗ് ഉയര്‍ത്തി പിടിച്ചിരിക്കുന്നത്. യുപിയിലെ ആശുപത്രിയെന്നാണ് പോസ്റ്റുകളില്‍ അവകാശപ്പെടുന്നത്.

എന്നാൽ പ്രചാരത്തിലുള്ള ചിത്രം മധ്യപ്രദേശിലെ സത്‌ന ജില്ലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ളതാണ്. കിടക്കകള്‍ ഒഴിവില്ലാത്തതിനാലാണ് സന്തോഷി എന്ന 15കാരിക്ക് നിലത്തിരുന്ന് രക്തം കയറ്റേണ്ടിവന്നത്. 2022 സെപ്റ്റംബര്‍ 14ന് നടന്ന സംഭവത്തിന്റെ ചിത്രം വൈറലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുത്തിരുന്നു.

Read Also: സൈബീരിയയില്‍ കണ്ടത് അന്യഗ്രഹ ജീവികളോ? ദൃശ്യങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

സത്‌നയിലെ ഗവണ്‍മെന്റ് മൈഹാര്‍ സിവില്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. സന്തോഷിയുടെയും അമ്മയുടെയും ചിത്രം വൈറലായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഎംഒ അനുരാഗ് വര്‍മ നടത്തിയ അന്വേഷണത്തില്‍ മൈഹാര്‍ ആശുപത്രിയിലെ ഡോക്ടര്‍ പ്രദീപ് നിഗം, നഴ്‌സ് അഞ്ചു സിംഗ് എന്നിവര്‍ക്കെതിരെ നടപടിയെടുത്തതായാണ് റിപ്പോർട്ട്.

Story Highlights: Woman Holds Blood Bag For Transfusion As Daughter Sits On Hospital Floor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top