Advertisement

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ; വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ച് കേന്ദ്രം

March 22, 2023
2 minutes Read
flood-issue-in-bengaluru-mysuru-expressway-resolved-

കഴിഞ്ഞയാഴ്ച പെയ്‌ത മഴയിൽ വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം. ഇപ്പോള്‍ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ചതായി തെളിയിക്കുന്ന എക്‌സ്പ്രസ് വേയുടെ ചിത്രങ്ങളും വിഡിയോകളും കേന്ദ്രം പുറത്തുവിട്ടു. മഴയിൽ വെള്ളത്തിനടിയിലായതിനാൽ നിർമാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു.(Bengaluru-Mysuru expressway flood issue resolved)

ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവൻതോഡിയിൽ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചതായി തിങ്കളാഴ്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരണം നൽകി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതർ അറിയിച്ചു.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നേരത്തെ അറിയിച്ചിരുന്നു. ഗ്രാമീണർ ഡ്രെയിനേജ് പാത തടഞ്ഞതിനാൽ അടിപ്പാതയ്ക്ക് താഴെ വെള്ളപ്പൊക്കമുണ്ടായതായി എൻഎച്ച്എഐ ട്വീറ്റുകളിലൂടെ അറിയിച്ചു.

ബെംഗളൂരു – മൈസൂരു എക്‌സ്‌പ്രസ് വേയിലെ വെള്ളം ഒഴുകിപ്പോകാനുള്ള പ്രശ്‌നം പരിഹരിക്കാൻ എൻഎച്ച്എഐ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ട്വീറ്റിൽ പറയുന്നു.

Story Highlights: Bengaluru-Mysuru expressway flood issue resolved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top