ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം; 9 മരണം, നൂറോളം പേർക്ക് പരുക്ക്

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി. രണ്ട് മിനിറ്റ് ഇടവേളകളിൽ രണ്ട് ഭൂചലനം ഉണ്ടായി. ഭൂകമ്പത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും 9 മരണം. നൂറോളം പേർക്ക് പരുക്ക്.(Earthquake of magnitude 6.6 shakes delhi)
ആദ്യ ഭൂചലനം ഉണ്ടായത് ഇന്നലെ രാത്രി 10. 17നാണ്. പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്. പാകിസ്താനിലെ കെട്ടിടങ്ങളിൽ വിള്ളൽ സംഭവിച്ചു. ഭൂചലനം ഉണ്ടായത് ആറ് രാജ്യങ്ങളിലാണ്. ജനങ്ങൾ വീടുകളിൽ നിന്നും പുറത്തേക്ക് ഓടി. കൽകാജി, ജാമിയ നഗർ, ശാഹ്‌ദ്ര എന്നിവിടങ്ങളിൽ നിന്ന് അപായ സന്ദേശം ലഭിച്ചതായി ഫയർ ഫോഴ്‌സ് അറിയിച്ചു. രാജസ്ഥാനിലെ ശ്രീഗംഗ നഗറിൽ കെട്ടിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടു. ജമ്മു കശ്‌മീരിലെ പല ഇടങ്ങളിലും മൊബൈൽ സേവനം തടസപ്പെട്ടു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
ഡൽഹി നഗരത്തിലും നഗരത്തോട് ചേർന്നു നിൽക്കുന്ന ഗുഡ്ഗാവ്, നോയിഡ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും ചലനമുണ്ടായി. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചലനമുണ്ടായതായാണ് വിവരം. കൂടാതെ ചൈന,പാകിസ്താൻ,അഫ്ഗാൻ തുടങ്ങി രാജ്യങ്ങളിലും ചലനം അനുഭവപ്പെട്ടു. ചൈന , ഉൾപ്പെടെ 9 രാജ്യങ്ങളിലും ഭൂകമ്പമുണ്ടായി. പാകിസ്താനിലെ ഭൂചലനത്തിന് റിക്ടർ സ്കയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി.
Story Highlights: Earthquake of magnitude 6.6 shakes delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here