ഭാവിയിൽ നടുവേദന വരും, ഇനി ‘സാമി സാമി’ കളിക്കില്ല ; രശ്‌മിക മന്ദാന

ഇനി സ്റ്റേജുകളിൽ ‘സാമി സാമി’ എന്ന ഗാനത്തിന് ചുവട് വയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന. കുറെയേറെ തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞെന്നും പ്രായമാകുമ്പോള്‍ നടുവേദന വരുമെന്നും നടി പറയുന്നു.ട്വിറ്ററിൽ ആസ്ക് മി എനിതിങ് എന്ന സെക്ഷനില്‍ ആരാധകന്‍റെ ചോദ്യത്തോടായിരുന്നു മറുപടി.(Rashmika mandanna no longer wants to do saami saami step)
നേരിട്ട് കാണുമ്പോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ‘ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നായിരുന്നു രശ്മിക ആരാധകന് നല്‍കിയ മറുപടി.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
550 മില്യൺ വ്യൂസ് ആണ് യൂട്യൂബിൽ മാത്രം സാമി സാമി പാട്ടിനുള്ളത്. 2021 ഡിസംബറില്‍ പുഷ്പയുടെ റിലീസിന് ശേഷം നിരവധി വേദികളില്‍ രശ്മിക തന്നെ പാട്ടിന് ചുവടുകള്‍ വെച്ചിരുന്നു. മലയാളം സിനിമകള്‍ ഇഷ്ടമാണോ, എന്നാണ് അഭിനയിക്കുക എന്ന ആരാധകന്‍റെ ചോദ്യത്തിന് മലയാളം സിനിമകള്‍ അത്രയ്ക്കും ഇഷ്ടമാണെന്നായിരുന്നു താരത്തിന്‍റെ മറുപടി.
Story Highlights: Rashmika mandanna no longer wants to do saami saami step
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here