രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധി; കോണ്‍ഗ്രസ് ഇന്ന് വായ്മൂടിക്കെട്ടി പ്രതിഷേധിക്കും; കെ സുധാകരൻ

രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി നിർഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രഥമദൃഷ്ട്യ കാമ്പില്ലാത്ത വിധിയാണ്. രാഹുൽ ഗാന്ധിയെ ഭരണപക്ഷം ഭയപ്പെടുന്നു.(Court verdict against Rahul Gandhi Congress will protest K Sudhakaran)
കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് പുനഃസംഘടന ഏപ്രിൽ 20 നുള്ളിൽ പൂർത്തിയാക്കും. എല്ലാവരെയും സഹകരിപ്പിക്കും. ബിഷപ്പിന്റെ പ്രസ്താവന കർഷകരുടെ വേദനയിൽ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ ആത്മാർത്ഥത കൊണ്ട് പറഞ്ഞ വാക്കുകളാണെന്നും സുധാകരൻ പറഞ്ഞു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ഇന്ന് (മാര്‍ച്ച് 23ന്) വെെകുന്നേരം വായ്മൂടിക്കെട്ടി പ്രതിഷേധിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു. നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കെപിസിസി ആഹ്വാനം ചെയ്തു.
Story Highlights: Court verdict against Rahul Gandhi Congress will protest K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here