കെടിയു താത്ക്കാലിക നിയമനം: സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് ഡോ സിസ തോമസ് മറുപടി നല്‍കി

കെടിയു താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ സിസ തോമസ്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് താന്‍ വി സി സ്ഥാനം ഏറ്റെടുത്തതെന്നാണ് സിസ തോമസിന്റെ വിശദീകരണം. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മറുപടി കത്തിലൂടെ ഡോ സിസ തോമസ് വ്യക്തമാക്കി. (Dr sisa Thomas responds to Govt’s show cause notice)
തനിക്ക് ചുമതല നല്‍കിയ ഉത്തരവ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചിരുന്നുവെന്ന് സിസാ തോമസ് പറയുന്നു. നാളെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കേസ് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് സിസാ തോമസ് മറുപടി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വിസി ചുമതലയേറ്റെടുത്തതിലാണ് സര്‍ക്കാര്‍ ഡോ. സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അനുമതി തേടാത്തത് ചട്ടവിരുദ്ധമെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ടായിരുന്നു. ഇതിലെ തുടര്‍നടപടികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിലക്കിയിരുന്നു. സിസ തോമസ് നല്‍കിയ പരാതിയിലായിരുന്നു നടപടി.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
അതിനിടെ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ തടഞ്ഞ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടു. സിന്‍ഡിക്കേറ്റിന് വേണ്ടി ഐ.ബി.സതീഷ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സിന്‍ഡിക്കേറ്റിന്റെയും ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിന്റെയും തീരുമാനങ്ങള്‍ താത്കാലിക വി.സി സിസ തോമസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ റദ്ദാക്കിയത്. ഗവര്‍ണറുടെ ഉത്തരവ് നിയമപരമല്ലെന്നും, തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുള്ള നടപടി സര്‍വകലാശാല നിയമത്തിനെതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights: Dr sisa Thomas responds to Govt’s show cause notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here