ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമം: മെഡിക്കല്‍ കോളജിലെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്പെന്‍ഷന്‍. ഒരാളെ പിരിച്ചു വിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്. (Five employees suspended from Kozhikode medical collage)
ഗ്രേഡ് 1 അറ്റന്റര്‍മാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റര്‍മാരായ ഷൈമ, ഷലൂജ, നഴ്‌സിംഗ് അസിസ്റ്റന്റായ പ്രസീത മനോളി എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. ദിവസ വേതന ജീവനക്കാരിയായ ദീപയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
Read Also: കോഴിക്കോട് പരുക്കേറ്റ നിലയില്‍ റഷ്യന്‍ യുവതി; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് സൂചന
സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Story Highlights Five employees suspended from Kozhikode medical collage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here