കളമശ്ശേരിയിലെ കുഞ്ഞിന്റെ അനധികൃത കൈമാറ്റം: ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

കളമശേരിയിലെ കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ ആവശ്യത്തില്‍ ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. ദമ്പതികള്‍ക്ക് എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ താത്കാലികമായി സംരക്ഷിക്കാന്‍ ദമ്പതികള്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ കൃത്യമല്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അപേക്ഷ മാറ്റി സമര്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. (Kalamassery medical collage baby adoption high court to cwc)
കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവം ചര്‍ച്ചയായതോടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ സിഡബ്ല്യുസിയ്ക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടെ സിഡബ്ല്യുസി കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അനുവാദം തേടിയിരുന്നു. ആറ് മാസത്തേക്ക് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ വിട്ടുനല്‍കുന്നതിന് തടസമില്ലെന്ന് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അറിയിക്കുകയായിരുന്നു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
വ്യാജജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിനെ നിയമനടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ പത്തനംതിട്ട സ്വദേശികളാണെന്നും ഇരുവരും ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാവ് പഠനാവശ്യത്തിനായി വിദേശത്തേക്ക് പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Story Highlights: Kalamassery medical collage baby adoption high court to cwc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here