ഗുജറാത്തിലെ വൽസാദിലുള്ള ഫാക്ടറിയിൽ വൻ തീപിടിത്തം; 24 മണിക്കൂറിനിടെ രണ്ടാമത്തെ അപകടം

ഗുജറാത്തിലെ വൽസാദിലുള്ള പാക്കേജിംഗ് ഫാക്ടറിയിൽ വൻ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. അഗ്നിശമന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.
ബറൂച്ച് ജിഐഡിസിയിലെ ഒരു പാക്കേജിംഗ് കമ്പനിയിൽ ബുധനാഴ്ച തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെയാണിത്. കഴിഞ്ഞയാഴ്ച വൽസാദ് ജില്ലയിലെ വാപി മേഖലയിലെ ജിഐഡിസിയിലെ ഒരു കെമിക്കൽ കമ്പനിയിൽ തീപിടിത്തമുണ്ടായി.
#WATCH | A massive fire broke out at a packaging company in Valsad, Gujarat.
— ANI (@ANI) March 23, 2023
Fire tenders are present on the spot. pic.twitter.com/Rz6WsEfLMd
Story Highlights: Massive Fire Breaks Out At Packaging Company In Gujarat’s Valsad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here