നടിയെ ആക്രമിച്ച കേസ്: ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. പുതിയ സാക്ഷികളുടെ വിസ്താരം ഉൾപ്പെടെ കോടതി വിലയിരുത്തും. തുടർന്നായിരിക്കും വിചാരണ പൂർത്തിയാക്കേണ്ട സമയപരിധി കോടതി നിശ്ചയിക്കുക. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിൽ കോടതി പലതവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Story Highlights: Actress assault case: The Supreme Court will consider the petitions again today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here