‘പരിണീതിയെ കുറിച്ചല്ല, രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കൂ’; വിവാദങ്ങളിൽ പ്രതികരിച്ച്
രാഘവ് ഛദ്ദ

ബോളിവുഡ് നടി പരിണീതി ചോപ്രയുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ. രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് ഇതു സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
‘തന്നോട് രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കൂ, പരിണീതിയെ കുറിച്ചു വേണ്ട’ എന്നാണ് ഛദ്ദ പ്രതികരിച്ചത്. വ്യാഴാഴ്ച രാത്രി മുംബൈയിലെ ഹോട്ടലിൽ ഒന്നിച്ച് അത്താഴം കഴിക്കാനെത്തിയ രാഘവിന്റെയും പരിണീതിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Hehe! @raghav_chadha 🤭 That smile.
— Mohak🇮🇳 (@mohak_kohli) March 24, 2023
Aap mujhse rajneeti ke sawal kariye, Parineeti ke nahi kariye.
Video zaroor dekhiye! pic.twitter.com/CJhsUNkhP3
ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിൽ ഒന്നിച്ചു പഠിച്ചവരാണ് ഇരുവരുമെന്നാണ് റിപ്പോർട്ട്. ദീർഘകാലമായുള്ള സുഹൃത്തുക്കളുമാണ്. ട്വിറ്ററിൽ 44 പേരെ മാത്രമാണ് രാഘവ് ഫോളോ ചെയ്യുന്നത്. അതിൽ സിനിമാ മേഖലയിൽനിന്ന് രണ്ടു പേരെയുള്ളൂ. ഒന്ന്, ആം ആദ്മി പാർട്ടി അംഗം കൂടിയായ ഗുൽ പനാഗ്. രണ്ടാമത്തേത് പരിനീതിയും. പഞ്ചാബിൽനിന്നുള്ള ലോക്‌സഭാംഗമാണ് 34കാരനായ രാഘവ് ഛദ്ദ.
Story Highlights: “Ask Me About Rajneeti Not Parineeti”: Raghav Chadha’s Response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here