Advertisement

രാഹുലിനെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിച്ചതിന് പിന്നാലെ, മുട്ടുമടക്കില്ല; പ്രിയങ്ക ഗാന്ധി

March 24, 2023
2 minutes Read
priyanka gandhi rahul gandhi

പ്രധാനമന്ത്രി മുതൽ എല്ലാ ബിജെപി നേതാക്കളും തനിക്കും കുടുംബത്തിനും നേരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിച്ചത് പിന്നാലെ. ലോക്‌സഭയിൽനിന്ന് രാഹുൽ പുറത്തായെങ്കിലും മുട്ടുമടക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി പാർട്ടിയെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

Read Also: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?

അതിനിടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. തിരുവനന്തപുരത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. രാജ്ഭവൻ മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്.

Story Highlights: Rahul won’t bow down, says Priyanka Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top