റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു

റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ഇന്നലെ പരുക്കേറ്റ നിലയിൽ റഷ്യൻ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയെന്നാണ് സൂചന. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. യുവതിയുടെ ആൺസുഹൃത്തിനെ കാണാനില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
റഷ്യൻ യുവതിയും ആൺസുഹൃത്തും കൂരാച്ചുണ്ടിൽ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഉപദ്രവത്തെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നെന്നാണ് വിവരം. കൂരാച്ചുണ്ട് പൊലീസ് എത്തിയാണ് പരുക്കേറ്റ് കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം കാണാതായ ആൺസുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐസിയുവിൽ നിന്ന് മാറ്റിയ ശേഷം യുവതിയുടെ മൊഴിയെടുത്ത് കേസെടുക്കാനാണ് പൊലീസ് നീക്കം.
Story Highlights: russian lady injury womens commission case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here