‘വിദ്വേഷവും സ്പര്‍ധയും വളര്‍ത്താന്‍ ശ്രമിച്ചു’; എം.എം മണിക്കെതിരെ പരാതി നല്‍കി ബിജെപി നേതാവ്

എംഎല്‍എയും മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എം. എം മണിക്കെതിരെ കോട്ടയം എസ്പിക്ക് പരാതി. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരിയാണ് പരാതിക്കാരന്‍. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്താന്‍ എം എം മണി ശ്രമിച്ചെന്നാണ് ബിജെപി നേതാവിന്റെ പരാതി.(BJP leader filed complaint against MM Mani remarks against Narendra Modi)
ഇടുക്കി പൂപ്പാറയില്‍ ഇന്നലെ എം എം മണി നടത്തിയ പ്രസംഗത്തിനെതിരെയാണ് എന്‍ ഹരി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എംഎം മണി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Read Also: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിന്; എം.എം മണി
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനെന്നായിരുന്നു എം.എം മണിയുടെ വാക്കുകള്‍. മോദി വിമര്‍ശനം കേള്‍ക്കാന്‍ ബാധ്യതസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നിരവധി മുസ്ലിംകളെ കശാപ്പ് ചെയ്ത ആളാണെന്നും മണി വിമര്‍ശിച്ചിരുന്നു.
Story Highlights: BJP leader filed complaint against MM Mani remarks against Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here