Advertisement

എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ

March 25, 2023
1 minute Read
Bus conductor MDMA

എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ. ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിയിൽ അഷ്കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 10 .08 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറിൽ നിന്നും
മയക്കു മരുന്ന് പിടിച്ചത്.

അഷ്‌കർ കോഴിക്കോട് നിന്നും വില്യാപ്പള്ളിയിലുളള യുവാവിന് കൈമാറാനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി.

Read Also: കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎ യുമായി യുവതി പിടിയിൽ

വടകര സി ഐ പി.എം മനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വടകര പുതിയ ബസ് സ്റ്റാൻഡിങ് സമീപം ശ്രീമണി ബിൽഡിംഗ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സിഐ പറഞ്ഞു.

Story Highlights: Bus conductor arrested with MDMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top