അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ AFSPA 6 മാസത്തേക്ക് നീട്ടി

അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ AFSPA 6 മാസത്തേക്ക് നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില അവലോകനം ചെയ്തതിന് പിന്നാലെയാണ് നടപടി.
വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാനും തെരച്ചിൽ നടത്താനും വിവിധ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും സുരക്ഷാ സേനയെ അധികാരപ്പെടുത്തുന്ന നിയമമാണ് AFSPA.
അരുണാചൽ പ്രദേശിലെ ചംഗ്‌ലാങ്, തിരാപ്പ്, ലോംഗ്‌ഡിംഗ് ജില്ലകളും അസം അതിർത്തിയോട് ചേർന്നുള്ള നംസായ് ജില്ലയിലെ നംസായ്, മഹാദേവപൂർ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളെയും സെപ്തംബർ 30-ന് ‘പ്രശ്നബാധിത പ്രദേശമായി’ പ്രഖ്യാപിച്ചിരുന്നു.
Story Highlights: Centre extends AFSPA in parts of Nagaland, Arunachal for 6 months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here