Advertisement

ധനുഷുമായുള്ള വിവാഹം; പ്രതികരണവുമായി നടി മീന

March 25, 2023
Google News 2 minutes Read
meena about dhanush wedding

തമിഴ് സൂപ്പർ താരം ധനുഷുമായി നടി മീന വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതികരണവുമായി മീന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ( meena about dhanush wedding )

‘ വിദ്യാസാഗർ (ഭർത്താവ്) പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ മകൾ നൈനക വിദ്യാസാഗറിന്റെ ഭാവിയെ കുറിച്ചോർത്താണ്’- മീന വ്യക്തമാക്കി.

Read Also: ധനുഷും ഐശ്വര്യയും വേർപിരിയുന്നു

മീനയുടെ ഭർത്താവ് വിദ്യാസാഗർ 2022 ജൂൺ 28നാണ് മരിക്കുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ധനുഷിന്റെ പേരിനൊപ്പം തന്നെ കുടുംബസുഹൃത്തായ മറ്റൊരു വ്യവസായിയുടെ പേരും ഉയർന്ന് വന്നിരുന്നു. ഈ അഭ്യൂഹങ്ങളാണ് തള്ളിക്കൊണ്ടാണ് മീനയുടെ പുതിയ മറുപടി.

Story Highlights: meena about dhanush wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here