വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ച നിലയില്‍

ആലപ്പുഴ പുന്നപ്രയില്‍ സഹോദരങ്ങളെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അദ്വൈത് (13), അനന്ദു (12) എന്നിവരാണ് മരിച്ചത്. കാല്‍ വഴുതി വെള്ളക്കെട്ടില്‍ വീണതെന്നാണ് സംശയം.( Siblings died after falling into water Alapuzha)
പുന്നപ്ര വടക്കുപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന അനിലിന്റെ മക്കളാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ കുട്ടികളെ കാണാതായെന്നാണ് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയത്. ഇന്ന് ഉച്ചയോടെയാണ് കുട്ടികളെ കാണാതായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രണ്ട് പേരെയും വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴ സെന്റ് പറവൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസിലെയും ആറാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ് ഇരുവരും.
Story Highlights: Siblings died after falling into water Alapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here