‘വിജയ് എന്റെ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ഏറെ സ്നേഹവുമുള്ള വ്യക്തി; ബാബു ആന്റണി

വിജയ്‌ക്കൊപ്പം ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിന്റെ ‘ലിയോ’ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ച് മലയാളി താരം ബാബു ആന്റണി.ബാബു ആന്റണിയും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.(Babu antony shares experience with vijay in leo)
‘സാക്ഷാൽ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു.
Read Also: ന്യൂജേഴ്‌സിയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തു
കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകൾ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു’, ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയായത്. സിനിമയുടെ ചിത്രീകരണ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയും ലിയോയിലുണ്ട്.
Story Highlights: Babu antony shares experience with vijay in leo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here