തനിക്കെതിരെ കേസെടുത്തത് ഗാന്ധിയന്‍ മുദ്രാവാക്യം കുറിച്ചതിന്; റിജില്‍ മാക്കുറ്റി

ബിജെപി നേതാവിന്റെ പരാതിയില്‍ പൊലീസ് തനിക്കെതിരെ കേസെടുത്ത വിഷയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ഗാന്ധിയന്‍ മുദ്രാവാക്യം ഫേസ്ബുക്കില്‍ കുറിച്ചതിനാണ് തനിക്കെതിരെ പൊലീസ് കേസ് എടുത്തതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനാണ് പൊലീസ് കേസ് എടുത്തത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കെ. സുരേന്ദ്രനോ വത്സന്‍ തില്ലങ്കേരിയോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.Rijil Makkutty responded to the case against him
ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് റിജില്‍ മാക്കുറ്റിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ റിജില്‍ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന്മേലാണ് പൊലീസ് നടപടി.
Story Highlights: Rijil Makkutty responded to the case against him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here