ഷാര്‍ജ സി എസ് ഐ മലയാളം പാരിഷ് സണ്‍ഡേ സ്‌കൂളിലെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍

കുട്ടികള്‍ക്ക് അവധിക്കാലം ആത്മീയതയിലൂടെ ആനന്ദകരവും വിജ്ഞാനപ്രദവും ആക്കുവാന്‍ ഷാര്‍ജ സി എസ് ഐ മലയാളം പാരിഷ് സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ 2023 ആരംഭിക്കുന്നു. ഏപ്രില്‍ 1 ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 5:45 മുതല്‍ 8:45 വരെ ഷാര്‍ജ സിഎസ്‌ഐ മലയാളം പാരീഷിലാണ് സണ്‍ഡേ സ്‌കൂള്‍ നടക്കുന്നത്. (Vacation Bible School Sharjah CSI Malayalam Parish Sunday School)
വിബിഎസ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.കിംഗ്ഡം ബില്‍ഡേഴ്‌സ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ കഥകളും പാട്ടുകളും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സഹോദരി സഭകളിലെ ഉള്‍പ്പെടെ 200ല്‍ പരം കുട്ടികള്‍ പങ്കെടുക്കുമെന്നും കുട്ടികള്‍ക്ക് വാഹന സൗകര്യം സൗജന്യമാണെന്നും കണ്‍വീനര്‍മാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 5865593, 055 6500419 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Story Highlights: Vacation Bible School Sharjah CSI Malayalam Parish Sunday School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here