ഇൻസ്റ്റാഗ്രാം റീൽസിൽ ആഡംബര ജീവിതം കാണിക്കാൻ മോഷണം; 33-കാരി പിടിയിൽ

സോഷ്യൽ മീഡിയ റീലുകളിൽ ആഡംബര ജിവിതം കാണിക്കാനായി പുട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. ചെന്നെെ സ്വദേശിനിയായ അനീഷ കുമാരി (33) ആണ് അറസ്റ്റിലായത്. തന്റെ കൂടുതൽ വിവരങ്ങളും ഫോട്ടോയും മാധ്യമങ്ങൾക്ക് നൽകരുതെന്നും അത് തന്റെ പ്രശസ്തിയ്ക്ക് കോട്ടം വരുത്തുമെന്നും യുവതി പൊലീസിനോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് അനീഷ കുമാരി. ചെന്നെെയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധൻ നഗറിലുള്ള വീട്ടിലായിരുന്നു അനീഷ മോഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് യുവതി അകത്ത് കടന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങളും 10,000രൂപയും മോഷ്ടിച്ചത്. വീട്ടുടമസ്ഥ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ദമ്പതികൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു
Read Also: ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ വന്‍ ആഭരണ മോഷണം: വീട്ടു ജോലിക്കാരി പൊലീസ് പിടിയിൽ
പൊലീസ് സമീപത്തെ കം സിസിടിവി കാമറകൾ പരിശോധിച്ച് നമ്പർറില്ലാത്ത സ്‌കൂട്ടറിലെത്തിയ യുവതിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മോഷണം നടത്തിയ വാഹനവും യുവതിയെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വർണം യുവതിയുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
Story Highlights: ‘influencer’ steals jewels from locked house to fund her lavish life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here