Advertisement

രാജ്യവ്യാപക പ്രതിഷേധം: വിവാദ നിയമപരിഷ്‌കരണം മാറ്റിവെച്ച് ഇസ്രയേൽ

March 28, 2023
2 minutes Read
PM Netanyahu

ഇസ്രയേൽ സർക്കാറിന്റെ വിവാദ നിയമപരിഷ്കരണ നടപടികൾ മാറ്റിവെച്ചു. രാജ്യവ്യാപക പ്രതിഷേധം മൂലമാണ് ഇസ്രയേൽ സർക്കാർ നടപടികൾ മാറ്റിവെച്ചത് .ഒരു മാസത്തിനു ശേഷം നിയമ പരിഷ്കരണം പാർലമെന്റ് ചർച്ച ചെയ്യുമെന്നു പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു.

ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറുന്നത്. ജഡ്ജിമാരുടെ നിയമനവും പുറത്താക്കലും അടക്കമുള്ള അധികാരം സർക്കാരിന് നൽകുന്നതടക്കമുള്ള ഒട്ടനവധി വിവാദ പരിഷ്‌ക്കാരങ്ങളാണ് നിയമത്തിലുള്ളത്. കോടതിവിധിയെ മറികടന്ന് മുന്നോട്ടുപോകാൻ സർക്കാരിന് അധികാരം നൽകുന്ന നിയമങ്ങളും ഇതിൽ ഉൾപ്പെടും.

സ്വന്തം പാർട്ടിയായ ലിക്കുഡിനകത്തും നെതന്യാഹുവിന് പൂർണപിന്തുണയില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രിയായിരുന്ന ഗാലന്റിന്റെ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. നിയമത്തെക്കുറിച്ച് വേറിട്ട അഭിപ്രായം പങ്കുവച്ച ഗാലന്റിനെ നെതന്യാഹു മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെ പതിനായിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

Read Also: നെതന്യാഹുവിനെതിരെ പണിമുടക്കി ഇസ്രായേലി നയതന്ത്രജ്ഞരും; ലോകമെമ്പാടുമുള്ള ഇസ്രായേല്‍ എംബസികള്‍ ഒന്നൊന്നായി അടയുന്നു

ഏകാധിപത്യത്തിലേക്കു നയിക്കുന്ന നടപടിയാണിതെന്നാരോപിച്ച് രാജ്യമെങ്ങും ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. വിവിധയിടങ്ങളിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമനിർമാണത്തിനെതിരെ രാജ്യത്ത് വൻ പ്രതിഷേധപ്രകടനങ്ങൾ നടന്നുവരികയാണ്.

Story Highlights: Israel PM Netanyahu delays judicial overhaul after protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top