അദാനി, രാഹുല്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം; ഇന്നും പ്രക്ഷുബ്ധമായി പാര്‍ലമെന്റ്; ഇരുസഭകളും നിര്‍ത്തിവച്ചു

അദാനി-രാഹുല്‍ ഗാന്ധി അയോഗ്യതാ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം. പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അയോഗ്യതാ വിജ്ഞാപനം സ്പീക്കറുടെ ചെയറിലേക്ക് കീറിയെറിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ‘മോദി അദാനി ഭായി’ മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണി വരെ നിര്‍ത്തിവച്ചു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് വിജയ് ചൗക്കിലേക്ക് എംപിമാര്‍ മാര്‍ച്ച് നടത്തി.(Opposition continues protest in parliament over Rahul and Adani issue)
രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്ന് രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അടിന്തര പ്രമേയത്തിനുള്ള അനുമതി നല്‍കിയോ ഇല്ലയോ എന്ന് വ്യക്തമാക്കുന്നതിന് മുന്‍പ് തന്നെ പ്രതിഷേധം തുടങ്ങി.
Read Also: ബി.എസ് യെദ്യൂരപ്പയുടെ വസതിക്കും ഓഫീസിനും നേരെ ആക്രമണം
നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനമടക്കമുള്ള പേപ്പറുകള്‍ കീറിയെറിഞ്ഞു. തുടര്‍ന്ന് സഭാ നടപടികള്‍ രണ്ട് മണി വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ലോക്സഭ വീണ്ടും ചേരും. സഭാനടപടികള്‍ ആരംഭിച്ചയുടന്‍ പ്രതിപക്ഷ ബഞ്ചുകളിലെ അംഗങ്ങള്‍ നടുത്തളത്തിലേക്ക് വന്ന് ചെയറിന് നേരെ പേപ്പറുകള്‍ എറിയാന്‍ തുടങ്ങി. ഇന്നും കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങളില്‍ ചിലരെത്തിയത്.
Story Highlights: Opposition continues protest in parliament over Rahul and Adani issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here