‘അദ്ദേഹം മാപ്പ് പറഞ്ഞതിനു തെളിവുണ്ടോ?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സവർക്കറിൻ്റെ ചെറുമകൻ

സവർക്കർ മാപ്പ് പറഞ്ഞതിനു തെളിവുണ്ടോ എന്ന് ചെറുമകൻ രഞ്ജിത് സവർക്കർ. രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത്. രാഹുൽ ഗാന്ധി ചെയ്യുന്നത് കുട്ടിക്കളിയാണെന്ന് രഞ്ജിത് പറഞ്ഞു. ‘താൻ സവർക്കറല്ല, അതുകൊണ്ട് തന്നെ മോദി പരാമർശത്തിൽ മാപ്പ് പറയില്ല’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. (savarkar apology rahul ranjit)
“സവർക്കറല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. സവർക്കർ മാപ്പ് പറഞ്ഞു എന്നതിന് തെളിവ് ഹാജരാക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. രാഹുൽ ഗാന്ധി സുപ്രിം കോടതിയിൽ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി ചെയ്യുന്നത് കുട്ടിക്കളിയാണ്.”- രഞ്ജിത് പറഞ്ഞതായി എഎൻഐ പറഞ്ഞു.
Rahul Gandhi is saying he won't apologise as he isn't Savarkar, I challenge him to show documents that show Mr Savarkar apologised. On contrary, he has apologised twice to SC. Whatever Rahul Gandhi is doing is childish. Using names of patriots to promote politics is deplorable:… pic.twitter.com/cq0QyiUym8
— ANI (@ANI) March 27, 2023
അതേസമയം, ഔദ്യോഗിക വസതി ഒഴിയാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. വസതി ഒഴിയുമെന്ന് കാണിച്ച് ഡെപ്യൂട്ടി സെക്രട്ടറി ഡോ.മോഹിത് രാജന് രാഹുൽ ഗാന്ധി കത്തയച്ചു. മുൻവിധികളില്ലാതെ നിർദേശം പാലിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Read Also: ‘നിര്‍ദേശങ്ങള്‍ പാലിക്കും’; ഔദ്യോഗിക വസതി ഒഴിയാമെന്ന് രാഹുല്‍ ഗാന്ധി
അയോഗ്യതാ നടപടിക്ക് പിന്നാലെ 30 ദിവസത്തിനകം ഔദ്യോഗിക വസതി രാഹുൽ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടിസ് നൽകിയത്. 2004ൽ ലോക്സഭാംഗമായതു മുതൽ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിൻ 12-ലെ ബംഗ്ലാവ് ഒഴിയാനായിരുന്നു നിർദ്ദേശം.
അതേസമയം, അദാനി-രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അയോഗ്യതാ വിജ്ഞാപനം സ്പീക്കറുടെ ചെയറിലേക്ക് കീറിയെറിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങൾ ‘മോദി അദാനി ഭായി’ മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടർന്ന് ഇരുസഭകളും രണ്ട് മണി വരെ നിർത്തിവച്ചു. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് വിജയ് ചൗക്കിലേക്ക് എംപിമാർ മാർച്ച് നടത്തി.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തുവന്നിരുന്നു. കോൺഗ്രസ് ബാന്ധവമൊക്കെ അംഗീകരിക്കുന്നു എന്നും ഇത്തരം പ്രസ്താവനകളിലൂടെ അത് തകർക്കരുതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. തങ്ങളുടെ ദൈവത്തെ നിന്ദിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ വിള്ളലുണ്ടാവുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.
Story Highlights: savarkar apology rahul gandhi ranjit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here