ഞെളിയൻ പറമ്പിലെ മാലിന്യം; സോൺടക്ക് കരാർ നീട്ടി നല്കാൻ കോഴിക്കോട് കോപ്പറേഷൻ

ഞെളിയൻ പറമ്പിലെ മാലിന്യം നീക്കാൻ സോൺട കമ്പനിക്ക് കരാർ നീട്ടി നല്കാൻ കോഴിക്കോട് കോർപറേഷൻ. ബ്രഹ്മപുരം മുതൽ സോൺട കമ്പനിയുമായി വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മാലിന്യ നിർമാർജന കരാറിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസ്സും ബിജെപിയും രംഗത്ത് വന്നത്. എന്നാൽ ഈ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചാണ് സോൺടക്ക് കരാർ നീട്ടി നൽകാൻ കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. Kozhikode Corporation to extend contract with Zonta Infratech
നേരത്തെ നാല് തവണ സോൺടക്ക് കരാർ നീട്ടിനൽകിയിരുന്നു. ഉപാധികളോടെയാകും ഇത്തവണ കമ്പനിക്ക് കരാർ നൽകുക. വിഷയത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. 30 ദിവസത്തിനകം മാലിന്യം നീക്കണമെന്നാണ് പുതിയ കരാറിൽ വ്യവസ്ഥ നൽകുക. നേരത്തെ മാലിന്യം കൃത്യസമയത്തിന് നീക്കത്തിരുന്നതിന് കൗൺസിൽ നിചയിച്ചുണ് നൽകുന്ന പിഴയും കമ്പനി അടക്കേണ്ടി വരും. വിഷയവുമായി ബബന്ധപ്പെട്ട നടപടി വിലയിരുത്താൻ പ്രത്യേക കമ്മിറ്റിക്കും കോർപറേഷൻ രൂപം നൽകും.
Story Highlights: Kozhikode Corporation to extend contract with Zonta Infratech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here