Advertisement

വിക്ടോറിയ കോളജില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം; എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുള്‍പ്പെടെ 8 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

March 29, 2023
2 minutes Read
Victoria College students attacked by sfi workers

പാലക്കാട് വിക്ടോറിയ കോളജിലെ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചുവെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിപിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.(Victoria College students attacked by sfi workers)

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോളജില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച സെന്റ് ഓഫ് പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമറിയിച്ചപ്പോള്‍ കോളജിലെ ചില വിദ്യാര്‍ത്ഥികള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് പ്രകോപിതരായ സംഘം ഹോസ്റ്റലിലെത്തി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു.

Read Also: സതേണ്‍ റെയില്‍വേയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; പേജില്‍ അശ്ലീല ഫോട്ടോകളും കമന്റുകളും

കോളജിലെത്തി അക്രമം നടത്തിയ സംഘം ബിയര്‍ കുപ്പി ഉള്‍പ്പെടെയുള്ളവ കൊണ്ട് വിദ്യാര്‍ത്ഥികളുടെ തലയ്ക്കടിച്ചെന്ന് പരാതിയില്‍ പറയുന്നു. പാലക്കാട് നോര്‍ത്ത് പൊലീസാണ് സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. സെന്റ് ഓഫ് ചടങ്ങില്‍ പൂര്‍വവിദ്യാര്‍ത്ഥികളെ കൊണ്ടുവരേണ്ടതില്ലെന്ന് നിലപാടെടുത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിക്കാര്‍ പറയുന്നത്.

Story Highlights: Victoria College students attacked by sfi workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top