കൊവിഡ് വ്യാപനം : അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ
കൊവിഡ് വ്യാപന രൂക്ഷമായ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറോളം പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ( Delhi Government’s Covid Meet Today )
കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 13.89 % ആണ് പോസിറ്റിവിറ്റി നിരക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും പങ്കെടുക്കുന്ന യോഗം നടക്കും.
Read Also: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു
2020 ൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രൂക്ഷമായ കൊവിഡ് വ്യാപനത്തിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. തുടർന്ന് ഈ ജനുവരി 16 നാണ് പ്രതിദിന രോഗികളുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിതയത്. നിലവിൽ 300 പുതിയ കൊവിഡ് കേസുകൾ കൂടി വന്നതോടെ ഡൽഹിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20,09,361 ആയി.
Story Highlights: Delhi Government’s Covid Meet Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here