Advertisement

തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു

March 30, 2023
2 minutes Read
Five year old boy stabbed to death at Thrissur

തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘര്‍ഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതി ജമാലുദ്ദീനെ മറ്റ് തൊഴിലാളികള്‍ പിടികൂടി വരന്തരപ്പിള്ളി പൊലീസിന് കൈമാറി.(Five year old boy stabbed to death at Thrissur)

അതിഥി തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാമാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ നജ്മയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അതിഥി തൊഴിലാളികളായ കുടുംബങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷം ഇന്ന് രാവിലെയും തുടരുകയായിരുന്നു.

Story Highlights: Five year old boy stabbed to death at Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top